പിതൃ അമീറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Web Desk
0 Min Read

ദോഹ: ഖത്തറിന്റെ വളര്‍ച്ചയിലും വികസനത്തിലും ഭവനാപൂര്‍ണമായ നടപടികള്‍ സ്വീകരിച്ച പിതൃഅമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ നിര്യാണത്തില്‍ എവന്‍സ് ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത് അനുശോചനം രേഖപ്പെടുത്തി.

city exchange

ഖത്തറെന്ന രാജ്യത്തെ ലോകത്തിന് മുമ്പില്‍ തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന മഹാരാജ്യമാക്കി മാറ്റിയതില്‍ അദ്ദേഹം വലിയ പങ്കാണ് വഹിച്ചത്. സാമ്പത്തികവും സാംസ്‌ക്കാരികവും സാമൂഹ്യവും നയതന്ത്രപരവുമായ വളര്‍ച്ചയാണ് അദ്ദേഹം തന്റെ പതിനെട്ട് വര്‍ഷത്തെ ഭരണത്തിനിടയില്‍ രാജ്യത്തുണ്ടാക്കിയത്.

സര്‍വ്വശക്തനായ അല്ലാഹു അദ്ദേഹത്തിന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും ഖബര്‍ വിശാലമാക്കുകയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും നാസര്‍ കറുകപ്പാടത്ത് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!