

ദോഹ: കൊടിയത്തൂര്‍ പാലിയേറ്റീവ് അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റ്റര്‍ ഭരണസമിതി അംഗമായി തെരഞ്ഞെടുത്ത ബഷീര്‍ തുവാരിക്കലിനെയും ചാലിയാര്‍ ദോഹ സ്‌പോര്‍ട്‌സ് ഫെസ്റ്റില്‍ കൊടിയത്തുര്‍ പാലിയേറ്റിവ് അസോസിയേഷനെ പ്രതിനിധികരിച്ചു പങ്കെടുത്തവരെയും ടീം മാനേജര്‍ മുജീബ് നാറഞ്ചലത്തിനേയും അനുമോദിച്ചു. കൂടാതെ ചാലിയാര്‍ ദോഹ പ്രസിഡന്റ് സിദ്ധിക് സി ടിക്കും ചടങ്ങില്‍ പ്രത്യേകം ആദരവ് നല്‍കി.

ഈസക്കയുടെ കൊടിയത്തുര്‍ സന്ദര്‍ശനവും പാലിയേറ്റിവിന് ചെയ്ത സഹായങ്ങളും സിദ്ധിക് സി ടി അനുസ്മരണ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു.

അസീസ് പുതിയോട്ടില്‍ സ്വാഗതം പറഞ്ഞു. ഖാലിദ് കമ്പളവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് നൗഫല്‍ കട്ടയാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഫയാസ് കാരകുറ്റി, അനീസ് നെല്ലിക്കാപറമ്പ്, സലിം തോലങ്ങല്‍, സുഹൈര്‍ പന്നിക്കോട് എന്നിവര്‍ ആശംസ പറഞ്ഞു. നൗഫല്‍ കട്ടയാട്ട്, അസീസ് പുതിയോട്ടില്‍ തുടങ്ങിയവര്‍ ആദരവുകള്‍ കൈമാറി. മുജീബ് നാറഞ്ചലത്ത് നന്ദി പറഞ്ഞു.
