ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ 2026 ജനുവരി 14 മുതല്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവലിന്റെ (ക്യുഐഎഫ്എഫ്) 15ാം പതിപ്പ് 2026 ജനുവരി 14 മുതല്‍ 24 വരെ 974 സ്റ്റേഡിയം പ്രിസിങ്ക്റ്റില്‍ നടക്കും.

city exchange

വിസിറ്റ് ഖത്തര്‍ സംഘടിപ്പിക്കുന്ന ക്യു ഐ എഫ് എഫ് രാജ്യത്തെ ഏറ്റവും വലിയ പാചക ആഘോഷവും ഖത്തര്‍ ടൂറിസത്തിന്റെ മുന്‍നിര പരിപാടിയുമാണ്. പരിപാടിയില്‍ ഖത്തറിന്റെ ഭക്ഷണം, പാനീയം, ആതിഥേയ രംഗത്തിന്റെ സമ്പന്നമായ വൈവിധ്യങ്ങള്‍ എടുത്തുകാണിക്കും. എല്ലാ പ്രായക്കാര്‍ക്കും രുചികരമായ ഭക്ഷണം, തത്സമയ വിനോദം, കുടുംബ സൗഹൃദ വിനോദം തുടങ്ങിയവയെല്ലാം അനുഭവപ്പെടുത്തും.

എല്ലാ വര്‍ഷവും ആയിരക്കണക്കിന് പേരാണ് പ്രാദേശികവും അന്തര്‍ദേശീയവുമായ രുചികള്‍, മികച്ച പാചകക്കാരുടെ പാചക ഷോകള്‍, വര്‍ക്ക്ഷോപ്പുകള്‍, രസകരമായ ഭക്ഷണ വെല്ലുവിളികള്‍ എന്നിവയുടെ മിശ്രിതം ആസ്വദിക്കാന്‍ ഇവിടെയെത്തുന്നത്.

ക്യു ഐ എഫ് എഫില്‍ പ്രദര്‍ശന ശാലകള്‍ നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് റജിസ്‌ട്രേഷന് സമയം തുടങ്ങി. ഹോം ബിസിനസുകള്‍, പ്രാദേശിക റെസ്റ്റോറന്റുകള്‍, അന്താരാഷ്ട്ര ഭക്ഷണശാലകള്‍ എന്നിവയ്ക്ക് ഖത്തര്‍ ടൂറിസം വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ ചില അടിസ്ഥാന വിവരങ്ങള്‍, കമ്പനി രജിസ്‌ട്രേഷന്റെയും ആരോഗ്യ സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പ് എന്നിവ ഹാജരാക്കണം.

- Advertisement -
Ad image

കഴിഞ്ഞ വര്‍ഷത്തെ പതിപ്പില്‍ 365,000-ത്തിലധികം സന്ദര്‍ശകരാണ് ക്യു ഐ എഫ് എഫിനെത്തിയത്. ലോകമെമ്പാടുമുള്ള ഭക്ഷണ വിഭവങ്ങള്‍ ഉള്‍പ്പെടെ 180-ലധികം വില്‍പ്പനക്കാരാണ് കഴിഞ്ഞ വര്‍ഷം പങ്കെടുത്തത്. ഭക്ഷണ മത്സരങ്ങളുള്ള ക്യു ഐ എഫ് എഫ് റിംഗ്, ഷെഫുകളുടെ തത്സമയ ഡെമോകളുള്ള പാചക സ്റ്റുഡിയോ, രുചികരമായ അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മിഷേലിന്‍ ഗൈഡ് വില്ലേജ് എന്നിവ ജനപ്രിയ ആകര്‍ഷണങ്ങളില്‍ ചിലതാണ്.

പ്രതിദിനം വെടിക്കെട്ട് പ്രദര്‍ശനം, കുട്ടികള്‍ക്കുള്ള കുടുംബ മേഖലകള്‍, നിലത്തുനിന്ന് 40 മീറ്റര്‍ ഉയരത്തില്‍ ഭക്ഷണം വിളമ്പുന്ന ഡിന്നര്‍ ഇന്‍ ദി സ്‌കൈ എന്നിവയും കഴിഞ്ഞ വര്‍ഷവും ഉണ്ടായിരുന്നു. 2026ലെ പരിപാടിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റജിസ്റ്റര്‍ ചെയ്യാന്‍ https://www.qatartourism.com/en/business-events/calendar-of-business-events/qatar-international-food-festival എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!