
ദോഹ: ഇന്‍കാസ് ഖത്തറിന്റെ ഓണാഘോഷ പരിപാടി ‘മധുരമീ ഓണം’ ഐ സി സി അശോക ഹാളില്‍ സംഘടിപ്പിച്ചു. വ്യത്യസ്ത കലാ പരിപാടികളോടൊപ്പം വിഭവസമൃദ്ധമായ ഓണ സദ്യയും വിളമ്പി.

ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ടാല കുടുംബസമേതം ആഘോഷത്തില്‍ പങ്കെടുത്തു. അപ്പെക്‌സ് ബോഡി പ്രസിഡണ്ടുമാരായ എ പി മണികണ്ഠന്‍, ഷാനവാസ് ബാവ, ഇ പി അബ്ദുല്‍ റഹ്മാന്‍, ഐ സി ബി എഫ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കെ എസ് പ്രസാദ്, മറ്റു സംഘടനകളുടെ പ്രധിനിധികള്‍, അപ്പെക്‌സ് ബോഡിഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ജനറല്‍ സെക്രട്ടറി ഈപ്പന്‍ തോമസ്, ട്രഷറര്‍ അബ്ദുല്‍ റഹിമാന്‍, സീനിയര്‍ നേതാക്കളായ ജോപ്പച്ചന്‍ തെക്കെകൂറ്റ്, മുഹമ്മദ് ഷാനവാസ്, സിദ്ധീക്ക് പുറായില്‍, എബ്രഹാം ജോസഫ്, പ്രദീപ് പിള്ള, വര്‍ക്കി ബോബന്‍, ബഷീര്‍ തൂവാരിക്കല്‍, സി താജുദ്ധീന്‍, അന്‍വര്‍ സാദത്ത്, മനോജ് കൂടല്‍, ജയപാല്‍ മാധവന്‍, ഷിബു സുകുമാരന്‍, യു എം സുരേഷ്, അഷ്റഫ് നന്നംമുക്ക്, പി കെ റഷീദ്, ആന്റണി ജോണ്‍, ഷമീര്‍ പുന്നുരാന്‍, പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ ഫാസില്‍ ആലപ്പുഴ, ഷിജു കുര്യാക്കോസ്, സി ജി ദീപക്, സിനില്‍ ജോര്‍ജ്, എഡ്വിന്‍, സര്‍ജിത്ത് കുട്ടംപറമ്പത്ത് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

