

ദോഹ: ജൂലായ് മാസത്തെ ഇന്ധന വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് അഞ്ച് ദിര്‍ഹം കുറഞ്ഞിട്ടുണ്ട്. ജൂണില്‍ ലിറ്ററിന് 1.95 റിയാലുണ്ടായിരുന്നത് ജുലായ് മാസത്തില്‍ 1.90 റിയാലായി.

സൂപ്പര്‍ ഗ്രേഡ് പെട്രോളിനും ഡീസലിനും ജൂണിലെ വില തന്നെ ജൂലായ് മാസവും തുടരും. സൂപ്പര്‍ഗ്രേഡ് പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ് ലിറ്ററിന് ജൂലായ് മാസത്തില്‍ വില ഈടാക്കുക.
