

ദോഹ: തൊഴില്‍ നിയമത്തിന് വിധേയമായി സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഈദുല്‍ ഫിത്വര്‍ അവധി മൂന്ന് ദിവസമായിരിക്കും. മുഴുവന്‍ വേതനവും നല്‍കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

തൊഴില്‍ സാഹചര്യങ്ങള്‍ അനുസരിച്ച് ഈദ് അവധിക്കാലത്ത് തൊഴിലാളിയെ ജോലിക്ക് നിയമിക്കണമെങ്കില്‍ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ (74)ല്‍ അടങ്ങിയിരിക്കുന്ന ഓവര്‍ടൈം ജോലിയും അവരുടെ അലവന്‍സുകളും സംബന്ധിച്ച വ്യവസ്ഥകള്‍ ബാധകമാക്കുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു.

സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ മന്ത്രാലയം ആശംസകള്‍ അറിയിച്ചു.

