ഫലസ്തീനികളെ പീഡിപ്പിക്കുന്ന ഇസ്രായേലിനെതിരെ യു എന്‍ റാപ്പോര്‍ട്ടറുടെ ആരോപണം

Web Desk
1 Min Read

ന്യൂയോര്‍ക്ക്: യു എന്‍ പ്രത്യേക റാപ്പോര്‍ട്ടറായ ഫ്രാന്‍സെസ്‌ക അല്‍ബനീസ് ഇസ്രായേല്‍ പീഡനം നടത്തുകയാണെന്ന ആരോപണം ഉന്നയിച്ചു. ഫലസ്തീന്‍ പ്രദേശങ്ങളിലെ യു എന്‍ പ്രത്യേക റാപ്പോര്‍ട്ടറാണ് ഫ്രാന്‍സെസ്‌ക അല്‍ബനീസ്. കൂ്ട്ടമായ ശിക്ഷയും നശീകരണ ലക്ഷ്യവും സൂചിപ്പിക്കുന്ന തോതിലാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു.

city exchange

2023 ഒക്ടോബര്‍ 7 മുതല്‍ ഫലസ്തീന്‍ തടവുകാര്‍ ഗുരുതരമായ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് വിധേയരായി വരികയാണ്. തടങ്കല്‍ കേന്ദ്രങ്ങളില്‍ പീഡനം ഇതുവരെ കണ്ടിട്ടില്ലാത്ത തോതില്‍ കൂട്ടശിക്ഷയായി ഉപയോഗിക്കപ്പെടുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ക്രൂരമായ മര്‍ദ്ദനം, ലൈംഗിക പീഡനം, പട്ടിണിയിലാക്കല്‍, അടിസ്ഥാന അവകാശ നിഷേധം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പതിനായിരക്കണക്കിന് ഫലസ്തീനികളെയും അവരുടെ കുടുംബങ്ങളെയും ദീര്‍ഘകാലത്തേക്ക് ബാധിച്ചിട്ടുണ്ടെന്നും അല്‍ബനീസ് കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണത്തിന്റെയും ശിക്ഷയുടെ ഭാഗമായും മാറിയിട്ടുണ്ടെന്നും തടങ്കല്‍ പീഡനം, നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍, വ്യാപകമായ അക്രമങ്ങള്‍, അടിസ്ഥാന ജീവകാരുണ്യ സാഹചര്യങ്ങളുടെ നാശം എന്നിവ വഴി പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ബാധിക്കുന്നുവെന്നും അവര്‍ ഊന്നിപ്പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!