
(ചിത്രങ്ങൾക്കും വീഡിയോകൾക്കും വിവിധ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾക്ക് കടപ്പാട് )

ദോഹ: ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം ശരിയായി. ഖത്തറിലുടനീളം ശക്തമായ മഴയും ഇടിയും മിന്നലും.


രാജ്യത്തെ എല്ലാ മേഖലയിലേയും ആകാശം മേഘാവൃതമാണ്. മഴ വെള്ളിയാഴ്ചയും ശനിയാഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്.

രാജ്യത്തുടനീളം ശക്തമായി പെയ്യുന്ന മഴയുടെ ദൃശ്യങ്ങളും വിവരങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ആളുകള്‍ പങ്കുവെച്ചു.

മഴ ശക്തമായതിനെ തുടര്‍ന്ന് പലയിടങ്ങളിലും ഗതാഗത സ്തംഭനമുണ്ടായി. ഏതാനും ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി.


