

ദോഹ: ഹ്രസ്വസന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ വില്ല്യാപ്പള്ളിയിലെ പൗരപ്രമുഖനും തണല്‍ വില്ല്യാപ്പള്ളി ചെയര്‍മാനുമായ ആര്‍ കെ അബ്ദുല്ല ഹാജിക്ക് തണല്‍ വില്ല്യാപ്പള്ളിയുടേയും വി എം ജെ ഖത്തര്‍ കമ്മിറ്റിയുടേയും നേതൃത്വത്തില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

വില്ല്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് യുഎ ഇ കമ്മിറ്റി പ്രസിഡന്റും സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവുമാണ് അദ്ദേഹം.

ഫൈസല്‍ അരോമ, പി വി എ നാസര്‍, നാസര്‍ നീലിമ, എം പി ഇല്ല്യാസ്, പി കെ കെ അബ്ദുല്ല, ഷംസീര്‍ വെങ്ങപ്പാറ, കെ എം ഫൈസല്‍ എന്നിവര്‍ സ്വീകരണത്തില്‍ സംബന്ധിച്ചു.

