ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനി അറബ് ഫുട്ബാള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ്

Web Desk
1 Min Read

താഇഫ്: അറബ് ഫുട്ബാള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റായി ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ ഹോണററി പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനി ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടു.

city exchange

താഇഫില്‍ നടന്ന അറബ് ഫുട്ബാള്‍ ഫെഡറേഷന്റെ 27-ാമത് ജനറല്‍ അസംബ്ലിയിലാണ് തീരുമാനം. യൂണിയന്‍ ഓഫ് അറബ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ സുവൈദി, സെക്രട്ടറി ജനറല്‍ മന്‍സൂര്‍ അല്‍ അന്‍സാരി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഫുട്ബോളിന്റെ പുരോഗതിക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കിയ അംഗ ഫെഡറേഷനുകളെ അല്‍ ഫൈസല്‍ അഭിനന്ദിച്ചു.

- Advertisement -
Ad image

നടന്നുകൊണ്ടിരിക്കുന്ന കിംഗ് സല്‍മാന്‍ കപ്പിന്റെ വിജയത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!