

ദോഹ: ഖത്തര്‍ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്ഥാപക അധ്യക്ഷന്‍ പി കെ സുലൈമാന്റെയും മുന്‍ എക്‌സിക്യൂട്ടീവ് അംഗം റഹിം റയ്യാന്റെയും സ്മരണാര്‍ഥം ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എച്ച് എം സി, റിയാദാ മെഡിക്കല്‍ സെന്റര്‍, 98.6 എഫ് എം എന്നിവരുമായി സഹകരിച്ചായിരുന്നു ക്യാമ്പ്.

പി കെ സുലൈമാന്‍ കഴിഞ്ഞ വര്‍ഷം വാര്‍ധക്യ സഹജമായ അസുഖത്താല്‍ നാട്ടില്‍ വെച്ച് മരണമടയുകയായിരുന്നു. കോവിഡ് മഹാമാരിക്കിടെ സാന്ത്വന പ്രവര്‍ത്തനത്തില്‍ മുഴുകവേ അസുഖ ബാധിതനായി മൂന്ന് വര്‍ഷം മുമ്പ് മരണത്തിന് കീഴടങ്ങുകയായിരുന്നു റഹിം റയ്യാന്‍.


ജില്ലാ കമ്മിറ്റി നേതൃത്വം നല്കിയ ഈ വര്‍ഷത്തെ രണ്ടാമത്തെ രക്തദാന ക്യാമ്പായിരുന്നു ഇത്. ക്യാമ്പിന് കോര്‍ഡിനേറ്റര്‍ ശിവാനന്ദന്‍ കൈതേരി, കണ്ണൂര്‍ ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ഷമീര്‍ മട്ടന്നൂര്‍, സുരേഷ് കരിയാട്, നിയാസ് ചെരിപ്പത്ത്, മുബാറക്ക് അബ്ദുല്‍ അഹദ്, അനീഷ് ബാബു മുഴപ്പിലങ്ങാട്, പിയാസ് മാച്ചേരി, അഭിഷേക് മാവിലായി, മുഹമ്മദ് എടയന്നൂര്‍, ജംനാസ് മാലൂര്‍, നിയാദ് എ പി, പ്രശോഭ് നമ്പ്യാര്‍, സന്തോഷ് ജോസഫ്, റിജീഷ് തോട്ടട, ദര്‍ശന്‍ലാല്‍, ജിജിത്ത്, പ്രദുല്‍ കോപ്പാലം, ജുനൈദ് സുലൈമാന്‍, സഫ്‌നാസ് പള്ളിക്കല്‍, സജീര്‍ പള്ളിക്കല്‍, ഷബീര്‍ സി പി എന്നിവര്‍ നേതൃത്വം നല്കി.

