ഐ സി സി നൃത്താധ്യാപകരെ ആദരിച്ചു

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നൃത്താധ്യാപകരെ ആദരിക്കുന്ന ‘ഗുരുവന്ദനം’ പരിപാടി നടത്തി. ഇന്ത്യന്‍ സ്‌കൂളുകളിലെയും മറ്റ് പെര്‍ഫോമിംഗ് ആര്‍ട്സ് അസോസിയേഷനുകളിലെയും വിവിധ നൃത്താധ്യാപകര്‍ വേദിയില്‍ തങ്ങളുടെ കഴിവുകള്‍ അവതരിപ്പിച്ചു.

city exchange

ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി പത്മ കാരി മുഖ്യാതിഥിയായിരുന്നു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.

ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു, ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, മറ്റ് ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാര്‍, മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കള്‍ച്ചറല്‍ ആക്ടിവിറ്റീസ് മേധാവി സുമ മഹേഷ് ഗൗഡ പരിപാടിയുടെ അവതാരകയായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!