വ്യാഴാഴ്ച മുതല്‍ കാറ്റ് ശക്തമാകും

Web Desk
0 Min Read

ദോഹ: വരും ദിവസങ്ങളില്‍ ഖത്തറില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഡിസംബര്‍ 14 വ്യാഴാഴ്ച മുതല്‍ വാരാന്ത്യം വരെ കാറ്റ് വീശും.

city exchange

ഈ കാലയളവില്‍ പകല്‍ സൗമ്യവും രാത്രികള്‍ താരതമ്യേന തണുപ്പുള്ളതുമായിരിക്കും.
വടക്കുപടിഞ്ഞാറന്‍ കാറ്റിനെ തുടര്‍ന്ന് താപനില കുറയുമെന്നും വകുപ്പ് അറിയിച്ചു. കൂടുതല്‍ മുന്നറിയിപ്പുകളൊന്നും കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടില്ല.

ചൊവ്വാഴ്ച രാവിലെ ഖത്തറില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില അബു സമ്രയില്‍ 12 ഡിഗ്രി സെല്‍ഷ്യസും ദോഹയില്‍ 20 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു. ഖത്തറിലുടനീളം രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു.

TAGGED:
Share This Article
Leave a Comment
error: Content is protected !!