

ദോഹ: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അറബ് സഹോദര രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ആശംസകള്‍ അറിയിച്ചു.

ഇരു വിശുദ്ധ നഗരങ്ങളുടേയും കസ്‌റ്റോഡിയനും സൗദി രാജാവുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന് അമീര്‍ ഈദ് ആശംസകള്‍ നേര്‍ന്നു. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജബര്‍ അല്‍ സബാഹ്, തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗാന്‍, ഈജിപ്ത് ഭരണാധികാരി അബ്ദുല്‍ ഫതാഹ് അല്‍ സിസി, മോറോക്കോ രാജാവ് മുഹമ്മദ് നാലാമന്‍ തുടങ്ങി നിരവധി സഹോദര രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് അമീര്‍ ഈദ് ആശംസകള്‍ നേര്‍ന്നു.

വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ അമീറിനും ഈദാശംസകള്‍ അറിയിച്ചു.

