കുവൈത്തില്‍ പ്രതിഷേധിച്ച പ്രവാസികളെ പുറത്താക്കും

Web Desk
1 Min Read

കുവൈത്ത് സിറ്റി: പ്രവാചകനെ നിന്ദിച്ച് സംസാരിച്ച നുപൂര്‍ ശര്‍മയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച പ്രവാസികളെ നാടുകടത്താന്‍ കുവൈത്ത് തീരുമാനം. പ്രവാസികള്‍ക്ക് പ്രതിഷേധ പ്രകടനങ്ങളോ സമരങ്ങളോ അനുവദനീയമല്ലാത്ത കുവൈത്തിലെ നിയമം ലംഘിച്ചു എന്നാരോപിച്ചാണ് പ്രവാസികളെ നാടുകടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് കുവൈത്തി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് എ എന്‍ ഐയാണ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

city exchange

ഫഹാഹീല്‍ പ്രദേശത്ത് വെള്ളിയാഴ്ച ജുമുഅയ്ക്ക് ശേഷം പ്രതിഷേധിച്ചവരെയാണ് നാടുകടത്തുന്നത്. പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത പ്രവാസികളെ അറസ്റ്റ് ചെയ്യുന്നതിനും അവരവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുന്നതിന് ഡീപ്പോര്‍ട്ടേഷന്‍ സെന്ററിലേക്ക് റഫര്‍ ചെയ്യുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുകയാണ് അധികൃതരെന്ന് അറബ് ടൈംസിനെ ഉദ്ധരിച്ച് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. നാടുകടത്തപ്പെടുന്ന പ്രവാസികള്‍ക്ക് വീണ്ടും കുവൈത്തില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുവൈത്തിലുള്ള പ്രവാസികളും കുവൈത്തി നിയമങ്ങള്‍ പാലിക്കണമെന്നും ഒരു തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളിലും പങ്കെടുക്കരുതെന്നും കുവൈത്തി അധികൃതരുടെ ഉത്തരവിനെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!