

തിരുവനന്തപുരം: യുക്രെയ്‌നില്‍ പഠനം മുടങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് റഷ്യന്‍ സര്‍ക്കാര്‍ തുടര്‍പഠനത്തിനു വഴിയൊരുക്കുമെന്ന് ഇന്ത്യയിലെ റഷ്യന്‍ നയതന്ത്ര പ്രതിനിധി റൊമാന്‍ ബാബുഷ്‌കിന്‍ അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് ധനനഷ്ടം സംഭവിക്കാതെ പഠനം തുടരാന്‍ അവസരമൊരുക്കും. ഇതുസംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.

നിലവില്‍ യുക്രെയ്‌നില എത്ര ഫീസിലാണോ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് അതനുസരിച്ച് തുടര്‍ പഠനം നടത്താന്‍ ഉചിതമായ റഷ്യന്‍ സര്‍വകലാശാലകളില്‍ സൗകര്യമൊരുക്കുമെന്ന് ഇന്ത്യയിലെ റഷ്യന്‍ നയതന്ത്ര പ്രതിനിധി അറിയിച്ചു.
