പി എസ് വി ഖത്തര്‍ ഘടകം 15-ാം വാര്‍ഷികം

Web Desk
1 Min Read

ദോഹ: സൗഹൃദവേദി ഖത്തര്‍ ഘടകത്തിന്റെ 15-ാം വാര്‍ഷികം ഐ സി സി അശോക ഹാളില്‍ ആഘോഷിച്ചു. കള്‍ച്ചറല്‍ സെക്രട്ടറി ഷിജു ആര്‍ കാനായി രചിച്ച് ശിവപ്രിയ സുരേഷ് ആലപിച്ച അവതരണഗാനത്തെ തുടര്‍ന്ന് വിശിഷ്ട വ്യക്തികളും പി എസ് വി ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി.

city exchange

ജനറല്‍ സെക്രട്ടറി പവിത്രന്‍ കോളിയാട്ട് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഉല്ലാസ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ‘വല്ലി’ എന്ന നോവലിലൂടെ ചെറുകാട് സ്മാരക ട്രസ്റ്റിന്റെ അവാര്‍ഡ് നേടിയ ദോഹയുടെ പ്രിയ എഴുത്തുകാരി ഷീല ടോമിയെയും ബാബുരാജിനെയും ചടങ്ങില്‍ ആദരിച്ചു.

ഭരതനാട്യത്തിലെ മുദ്രാവതരണത്തിലൂടെ ശ്രദ്ധേയമായാ അവാര്‍ഡുകള്‍ നേടിയ നാലു വയസ്സുള്ള നൈനിക ധനുഷിനെയും ഖത്തറില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ഉപന്യാസ മത്സരത്തില്‍ വിജയിച്ച നിരഞ്ജന പ്രശാന്തിനെയും ഉപഹാരം നല്‍കി ആദരിച്ചു. പി എസ് വിയുടെ വിവിധ പരിപാടികളുടെ ചിത്രങ്ങള്‍ പകര്‍ത്തി നിസ്വാര്‍ഥ പ്രവര്‍ത്തനം കാഴ്ചവച്ച രതീഷിനെയും സ്‌നേഹോപഹാരം നല്‍കി

- Advertisement -
Ad image

വേണുഗോപാല്‍ കോളിയാട്ട്, സതീഷ് കോളിയാട്ട്, സുരേഷ്ബാബു കെ സി, വിദ്യാ പവിത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥാപകാംഗങ്ങളെ സ്മരിച്ചു.

ഐ സി ബി എഫ് പ്രവാസി ഇന്ത്യക്കാര്‍ക്കായി നടത്തുന്ന ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ചും പി എസ് വി നടത്തിയ ക്ഷേമ പ്രവര്‍ത്തങ്ങളെ കുറിച്ചും പ്രദീപ് വിശദീകരിച്ചു. ഐ സി ബി എഫിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മുഴുവന്‍ പി എസ് വി അംഗങ്ങളും ചേരേണ്ട ആവശ്യകതയെ അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. ശ്രീജീവും രമ്യസുരേഷും അവതാരകരായിരുന്നു. ട്രഷറര്‍ ലിബിന്‍ നന്ദി പറഞ്ഞു.

തുടര്‍ന്ന് കനല്‍ ഖത്തറിന്റെ ‘വാമൊഴിത്താളം’ നാടന്‍പാട്ടുകളും നാടോടികലകളും അരങ്ങേറി.

Share This Article
Leave a Comment
error: Content is protected !!