Featured
വാരാന്ത്യത്തില്‍ കാറ്റും തണുപ്പും ശക്തമാകും

ദോഹ: ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച് ഈ വാരാന്ത്യത്തില്‍ ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നു. തിരമാലകള്‍ ശക്തമാകുന്നതിനാല്‍ സമുദ്ര മുന്നറിയിപ്പും പുറപ്പെടുവിച്ചു.


അടുത്ത ആഴ്ച പകുതി വരെ ഈ കാലാവസ്ഥ തുടരുമെന്ന് വകുപ്പ് അറിയിച്ചു.

ഈ കാലയളവില്‍, കാറ്റ് വടക്ക് പടിഞ്ഞാറന്‍ ദിശയിലായിരിക്കും.


പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാനും മുന്നറിയിപ്പ് കാലയളവില്‍ എല്ലാ സമുദ്ര പ്രവര്‍ത്തനങ്ങളും ഒഴിവാക്കാനും അധികൃതര്‍ അഭ്യര്‍ഥിച്ചു. ഈ വാരാന്ത്യത്തില്‍ താപനില 13 ഡിഗ്രി സെല്‍ഷ്യല്‍ മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെയാകും.
രാത്രിയും പുലര്‍കാലത്തം ഏറ്റവും തണുപ്പായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


