Community
ഫോക്കസ് ഖത്തര്‍ ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം; എം പി അബ്ദുസ്സമദ് സമദാനി, പി എം എം ഗഫൂര്‍ പങ്കെടുക്കും

ദോഹ: ഫോക്കസ് ഖത്തര്‍ സ്ഥാപിതമായതിന്റെ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഇന്ന് (വെള്ളിയാഴ്ച) നടക്കും. ഖത്തര്‍ ദേശീയ വിഷന്‍ 2030 മുന്നോട്ട് വെക്കുന്ന വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം, സുസ്ഥിരത തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ കേന്ദ്രീകരിച്ച് സാമൂഹിക പരിവര്‍ത്തനത്തനവും സുസ്ഥിര വികസനവും ലക്ഷ്യമാക്കി ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന വ്യത്യസ്തങ്ങളായ വിവിധ ആഘോഷ പരിപാടികള്‍ ആണ് ഫോക്കസ് സംഘടിപ്പിക്കുന്നത്.


അബൂ ഹമൂര്‍ ന്യൂ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന പരിപാടി അബ്ദുസ്സമദ് സമദാനി എം പി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രമുഖ മോട്ടീവേഷണല്‍ സ്പീക്കറും എഴുത്തുകാരനുമായ പി എം എ ഗഫൂര്‍, ഫോക്കസ് ഇന്റര്‍നാഷണല്‍ സി ഇ ഒ ഷബീര്‍ വെള്ളാടത്ത് തുടങ്ങിയവര്‍ പങ്കെടുത്ത്് സംസാരിക്കും.

ഖത്തറിലെ വിവിധ സാമൂഹിക- സാംസ്‌കാരിക സംഘടന നേതാക്കള്‍ സംബന്ധിക്കുന്ന പരിപാടിയില്‍ വാര്‍ഷികാഘോഷ പരിപാടികളുടെ ലോഗോ പ്രകാശനം നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.


വേറിട്ടതും വൈവിധ്യമാര്‍ന്നതും മാതൃകാപരവുമായ നിരവധി പരിപാടികളും പ്രവര്‍ത്തനങ്ങളും കാഴ്ച വെച്ച്് രണ്ടു പതിറ്റാണ്ട് കാലം പൂര്‍ത്തീകരിച്ച ചാരിതാര്‍ഥ്യത്തിലാണ് മുഴുവന്‍ പ്രവര്‍ത്തകരുമെന്ന് സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമാകുവാന്‍ സ്ത്രീകളും കുട്ടികളുമടക്കം ഖത്തറിലെ മുഴുവന്‍ പ്രവാസികളെയും ക്ഷണിക്കുന്നതായി ഫോക്കസ് ഖത്തര്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 55114811, 31670045 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.


