Community
പാസ് ഖത്തര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ: കോഴിക്കോട് ജില്ലയിലെ പൂനൂര്‍ പ്രദേശത്തുകാരുടെ കൂട്ടായമായ പാസ് ഖത്തര്‍ (പൂനൂര്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വീസസ് ഖത്തര്‍) പുതുവര്‍ഷത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.


2025- 2027 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ‘പൂനൂര്‍ കാര്‍ണിവല്‍’ വേദിയില്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പി എസ് അസ്ഹറലി അവതരിപ്പിച്ചു. കലാം അവേലം (പ്രസിഡന്റ്), ഷഫീഖ് ശംറാസ് (ജനറല്‍ സെക്രട്ടറി), ഡോ. സവാദ് (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍

ഷംസീര്‍ സി പി, അര്‍ഷദ് വി കെ, സുബൈര്‍ എം കെ, ഷഹ്‌സാദ് വി എം, ജുനൈദ് എ കെ, ജംഷിദ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ജുനൈദ് ലാബ്, അഫ്നാസ്, ആഷിഖ്, മുബഷിര്‍, ഗഫൂര്‍, ഹാരിഫ് എന്നിവരാണ് സെക്രട്ടറിമാര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. മുഹമ്മദ് അലി എം കെ, ശമ്മാസ്, നഈം, കരീം കെ പി, ശിഹാബ് എ പി, ഹൈസം ഒ പി, ഹാനി ഒ പി, ആഷിഖ് ആച്ചി, മര്‍ജാന്‍, നഹ്യാന്‍, ഹസീബ് എന്നിവരാണ് എക്‌സിക്യൂട്ടീവ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്.


എക്‌സ് ഖത്തര്‍ കോഓര്‍ഡിനേറ്ററായി ഉമ്മര്‍ ഹാജിയെ തെരഞ്ഞെടുത്തു. വിമന്‍സ് വിങ് കോഓര്‍ഡിനേറ്റര്‍മാരായി ഡോ. സജ്ന സവാദ്, അസ്ന ഷംസീര്‍, ഷെറിന്‍ ഷഫീഖ്, ഷെഹറ ആഷിഖ്, ആബിദ ഗഫൂര്‍, ഷബ്ന നഹ്യാന്‍, ബുഷ്റ മുബഷിര്‍, ഹസ്ന ആഷിഖ് എന്നിവരെ ഉള്‍പ്പെടുത്തി.
പൂനൂര്‍ ദേശത്തുകാരായ ഖത്തറിലുള്ളവര്‍ക്ക് കൂട്ടായ്മയില്‍ പങ്കുചേരാന്‍ 66094991, 33105963, 55748979 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും ഭാരവാഹികള്‍ അറിയിച്ചു.


