ഇറാഖ്, ലെബനന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസുകള്‍ പുന:രാരംഭിച്ചു

Web Desk
1 Min Read

ദോഹ: വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ നീക്കിയതിനെത്തുടര്‍ന്ന് ഇറാഖ്, ലെബനന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള പൂര്‍ണ്ണ സര്‍വീസുകള്‍ പുന:രാരംഭിച്ചതായി ഖത്തര്‍ എയര്‍വേയ്സ് വെബ്സൈറ്റില്‍ അറിയിച്ചു.

city exchange

ജൂണ്‍ 30 മുതല്‍ ബാഗ്ദാദ് വിമാനത്താവളം, ജൂലായ് ഒന്നു മുതല്‍ എര്‍ബില്‍ വിമാനത്താവളം, ജൂലായ് രണ്ടു മുതല്‍ സുലൈമാനിയ വിമാനത്താവളം, നജാഫ് വിമാനത്താവളം, ജൂലായ് മൂന്നു മുതല്‍ ബസ്ര വിമാനത്താവളം എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് പുനഃരാരംഭിക്കുന്നത്.

ലെബനനില്‍ പരിമിതമായ സേവന കാലയളവിനുശേഷം ഖത്തര്‍ എയര്‍വേയ്സ് ജൂലൈ ഒന്നു മുതല്‍ ബെയ്റൂത്ത്- റാഫിക് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പൂര്‍ണ്ണ ഷെഡ്യൂള്‍ പുനരാരംഭിക്കും.

ജോര്‍ദാനില്‍ ക്വീന്‍ ആലിയ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പൂര്‍ണ്ണ സര്‍വീസുകള്‍ ജൂലൈ ഒന്നു മുതല്‍ പുന:രാരംഭിക്കും.

- Advertisement -
Ad image

താത്ക്കാലികമായി നിര്‍ത്തിവെച്ച ഇറാനിലേക്കും സിറിയയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചിട്ടില്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ അപ്ഡേറ്റുകള്‍ ലഭ്യമാകുമ്പോള്‍ അവ നല്‍കുമെന്നും ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. qatarairways.comല്‍ യാത്രക്കാര്‍ക്ക് അവരുടെ വിമാനത്തിന്റെ സ്റ്റാറ്റസും യാത്രാ അലേര്‍ട്ടുകളും പരിശോധിക്കാനാവും.

Share This Article
Leave a Comment
error: Content is protected !!