പൊതു വിദ്യാലയങ്ങളെ വിവാദ കേന്ദ്രങ്ങള്‍ ആക്കരുത്: കെ എ ടി എഫ്

Web Desk
1 Min Read

കോഴിക്കോട്: വ്യത്യസ്തമായ വിശ്വാസങ്ങളും ആചാരാങ്ങളും അനുഷ്ഠിക്കുന്നവരും അല്ലാത്തവരുമായ എല്ലാവിഭാഗം കുട്ടികളും പഠിക്കുന്ന പൊതുവിദ്യാലയങ്ങളില്‍ ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് യോജിക്കാന്‍ സാധിക്കാത്ത രൂപത്തിലുള്ള പരിപാടികളും പദ്ധതികളും നടപ്പിലാക്കുന്നതും അതുമൂലം പൊതു വിദ്യാലയങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതും പൊതുവിദ്യാദ്യാസത്തിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടുമെന്നും അതിനാല്‍ അത്തരം നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

city exchange

വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ച് വരുന്ന ലഹരി ഉപോയോഗം ഇല്ലാതാക്കാനാണെന്ന പേരില്‍ വിദ്യാലയങ്ങളില്‍ സൂംബാ ഡാന്‍സ് പരിശീലിപ്പിക്കണമെന്ന നിര്‍ദ്ദേശത്തോട് യോജിക്കാന്‍ സാധിക്കില്ല. ബന്ധപ്പെട്ട അധ്യാപക സംഘടനകളുമായോ രക്ഷകര്‍ത്താക്കളുമായോ കൂടിയാലോചിക്കാതെ നടപ്പിലാക്കുന്ന ഇത്തരം പരിപാടികള്‍ വിദ്യാലയങ്ങളെ വിവാദ കേന്ദ്രങ്ങളാക്കുകയും അതുമൂലം വലിയ ഒരു വിഭാഗത്തെ പൊതുവിദ്യാലയങ്ങളില്‍ നിന്നും അകറ്റുവാനും മാത്രമെ ഉപകരിക്കുകയുള്ളു.

ലഹരി വസ്തുകളുടെ ലഭ്യത ഇല്ലാതാക്കാനും അവ ഉപയോഗിക്കുന്നത് മൂലമുണ്ടാക്കുന്ന വിപത്തുകള്‍ വിദ്യര്‍ഥികളെയും പൊതുസമൂഹത്തെയും ബോധവത്ക്കരിക്കാനവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കെ എ ടി എഫ് സെക്രട്ടറിയേറ്റ് യോഗം പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സ്‌കുളുകളിലെ കായിക വിദ്യാഭ്യാസം കാര്യക്ഷമമായി നടത്തുന്നതിന് ആവശ്യമായ തീരുമാനങ്ങള്‍ കൈകൊള്ളുകയും നടപ്പിലാക്കുകയും കായികാധ്യാപകരെ നിയമിക്കുകയും ചെയ്താല്‍ ഒരു പരിധി വരെ വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗത്തെ തടഞ്ഞ് നിര്‍ത്താന്‍ സാധിക്കുമെന്നും കെ എ ടി എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.

സംസ്ഥാന പ്രസിഡന്റ് എം ടി സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മാടമ്പാട്ട് പ്രമേയം അവതരിപ്പിച്ചു. കെ നൂറുല്‍ അമീന്‍, എ പി ബഷീര്‍, മാഹിന്‍ ബാഖവി, നൗഷാദ് കേപ്പിലാന്‍, എം എ റഷീദ് മദനി, എം പി അബ്ദുസലാം, എം എ സാദിഖ്, മുഹമ്മദലി മിഷ്‌കാത്തി, നൗഷാദ് മണ്ണിശേരി, സി പി മുഹമ്മദ് കുട്ടി, ടി സി അബ്ദുല്‍ ലത്തീഫ്, ഒ എം യഹ്യഖാന്‍, ജൈസല്‍ വടകര, അബ്ദുല്‍ റഷീദ് ഖാസിമി, കെ കെ റംലത്ത്, കെ പി വഹീദ തുടങ്ങിയവര്‍ സംബന്ധിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!