ഇന്‍കാസ് പ്രസിഡന്റിനെ തീരുമാനിച്ചത് ഐക്യകണ്ഠേന; പുറായിലും കെ വി ബോബനും ജീസും ചേര്‍ന്ന് നയിക്കുക ആത്മവിശ്വാസമുള്ള സംഘടനയെ

Web Desk
1 Min Read

ദോഹ: ഇന്‍കാസ് ഗ്രൂപ്പുകള്‍ തമ്മില്‍ സന്ധി ചെയ്ത് ഒറ്റക്കമ്മിറ്റിയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രസിഡന്റിനേയും തീരുമാനിച്ചത് ഐക്യകണ്ഠേന. ഇരുവിഭാഗത്തിലും ഉള്‍പ്പെടാതിരുന്ന സിദ്ദീഖ് പുറായിലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തതിലൂടെ ഏറ്റവും മികച്ച ബന്ധങ്ങളിലൂടെ മുമ്പോട്ടു പോകണമെന്ന സന്ദേശമാണ് കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് ഖത്തറിലെ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്.

city exchange

നേരത്തെയും ഇന്‍കാസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള സിദ്ദീഖ് പുറായില്‍ സമവായത്തിലൂടെ സംഘടന മുമ്പോട്ടു പോകണമെന്ന ആശയക്കാരനാണ്. വ്യക്തികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ബാധിക്കരുതെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്നതാണ് ഇന്‍കാസ് ഉള്‍പ്പെടെയുള്ള പോഷക സംഘടനകളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോടും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ അഖിലേന്ത്യാ നേതാക്കളോടും അടുത്ത ബന്ധം പുലര്‍ത്തുന്ന സിദ്ദീഖ് പുറായിലിന്റെ സ്ഥാനലബ്ധി ഖത്തറിലെ ഇന്‍കാസിന് പുതിയ ഉണര്‍വേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിദ്ദീഖ് പുറായിലിന് പുറമേ സെക്രട്ടറിയായു തെരഞ്ഞെടുക്കപ്പെട്ട കെ വി ബോബനും പ്രവര്‍ത്തകര്‍ക്കിടയില്‍ ക്ലീന്‍ ഇമേജാണുള്ളത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള സിദ്ദീഖ് പുറായിലും എറണാകുളത്തു നിന്നുള്ള കെ വി ബോബനും പുറമേ ട്രഷററായി ഇടുക്കിയില്‍ നിന്നും ജീസ് ജോസഫും ചേരുമ്പോള്‍ പുതിയ കമ്മിറ്റി മികവുറ്റ രീതിയില്‍ മുമ്പോട്ടു പോകുകയെന്ന ആത്മവിശ്വാസത്തിലാണ് ഖത്തറിലെ കോണ്‍ഗ്രസുകാരും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!