

ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി യു എസ് കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയില്‍ ഖത്തറും അമേരിക്കയും തമ്മിലുള്ള അടുത്ത തന്ത്രപരമായ ബന്ധത്തെക്കുറിച്ചും അവയെ പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്തു. കൂടാതെ, മേഖലയിലെ, പ്രത്യേകിച്ച് ഗാസ മുനമ്പിലെയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളും അവര്‍ ചര്‍ച്ച ചെയ്തു.
