സുപ്രിം കൗണ്‍സില്‍ ഫോര്‍ ഇക്കണോമിക് അഫയേഴ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റില്‍ അമീര്‍ അധ്യക്ഷത വഹിച്ചു

Web Desk
1 Min Read

ദോഹ: സുപ്രിം കൗണ്‍സില്‍ ഫോര്‍ ഇക്കണോമിക് അഫയേഴ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റിന്റെ അമീരി ദിവാനില്‍ നടന്ന കൗണ്‍സിലിന്റെ 2024ലെ ആദ്യ യോഗത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അധ്യക്ഷത വഹിച്ചു.

city exchange

കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനും ഉപാധ്യക്ഷനുമായ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി, ഉന്നത അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

2023-ലെ കൗണ്‍സിലിന്റെ നാലാമത്തെ യോഗത്തിലെ തീരുമാനങ്ങളും ശുപാര്‍ശകളും പ്രോജക്ട് ഫോളോ-അപ്പ് റിപ്പോര്‍ട്ടും കൗണ്‍സില്‍ അവലോകനം ചെയ്തു. സംസ്ഥാനത്തിന്റെ സാമ്പത്തിക മുന്‍ഗണനകളുടെ പുരോഗതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും കൗണ്‍സില്‍ അവലോകനം ചെയ്യുകയും അവ സംബന്ധിച്ച് ഉചിതമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു.

തൊഴില്‍ ശക്തി പദ്ധതി, സ്വകാര്യ മേഖലയിലെ ഖത്തര്‍വല്‍ക്കരണ നയങ്ങള്‍, സര്‍ക്കാരും സ്വകാര്യ മേഖലകളും തമ്മിലുള്ള പങ്കാളിത്ത സംവിധാനത്തിന് കീഴിലുള്ള നിക്ഷേപ അവസര പദ്ധതി എന്നിവയെക്കുറിച്ചുള്ള അവതരണങ്ങള്‍ കൗണ്‍സില്‍ അവലോകനം ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!