കുടുംബ- സന്ദര്‍ശക വിസ നടപടികള്‍ പരിഷ്‌ക്കരിച്ചു

Web Desk
1 Min Read

ദോഹ: കുടുംബ- സന്ദര്‍ശക വിസകളില്‍ കുടുംബങ്ങളെ കൊണ്ടുവരുന്നതിന് ഖത്തര്‍ നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചു. പ്രവേശന പ്രക്രിയ ലളിതവും കാര്യക്ഷമമാക്കുന്നതിനുമാണ് പുതിയ പരിഷ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

city exchange

കുടുംബങ്ങളെ ഖത്തറിലേക്ക് കൊണ്ടുവരുന്നവര്‍ മെട്രാഷ് 2 ആപ് വഴിയാണ് അപേക്ഷിക്കേണ്ടത്. പുതിയ നടപടിക്രമങ്ങള്‍ പ്രകാരം ശമ്പളവും താമസവും സംബന്ധിച്ച ജീവനക്കാരുടെ ഇലക്ട്രോണിക് വര്‍ക്ക് കരാറിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചാണ് കുടുംബ വിസകള്‍ അനുവദിക്കുക. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ അവരുടെ തൊഴിലുടമ മുഖേന ഫാമിലി അക്കമഡേഷന്‍ ഉള്ളവരോ തൊഴില്‍ കരാര്‍ പ്രകാരം പ്രതിമാസം 10,000 റിയാലില്‍ കുറയാത്ത ശമ്പളം ഉള്ളവരോ ആയിരിക്കണമെന്നതാണ് നിയമം.

സ്വകാര്യ മേഖലയിലെ ജീവനക്കാരാണെങ്കില്‍ പ്രൊഫഷന്‍ ലേബര്‍ കാറ്റഗറിയായിരിക്കരുത്. അതോടൊപ്പം ശമ്പളം പതിനായിരം റിയാലില്‍ കുറവായിരിക്കരുത്. തൊഴില്‍ കരാര്‍ പ്രകാരം 6000 റിയാല്‍ ശമ്പളവും ഫാമിലി അക്കമഡേഷനും ഉള്ളവര്‍ക്കും അപേക്ഷിക്കാം.

ഫാമിലി സ്പോണ്‍സര്‍ഷിപ്പ് അപേക്ഷകളില്‍ കുട്ടികള്‍ക്ക് 25 വയസ്സ് കവിയാന്‍ പാടില്ല. പെണ്‍മക്കള്‍ അവിവാഹിതകളായിരിക്കണം. അവര്‍ ഖത്തറില്‍ പ്രവേശിച്ച തിയ്യതി മുതല്‍ അവരുടെ താമസത്തിന്റെ മുഴുവന്‍ കാലയളവും ഉള്‍ക്കൊള്ളുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്.

- Advertisement -
Ad image

ആറു മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ ലൈസന്‍സുള്ള സ്‌കൂളുകളില്‍ ചേര്‍ന്നിരിക്കണം. അല്ലെങ്കില്‍ വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള വിദ്യാഭ്യാസ പ്ലാറ്റ്ഫോം വഴി രാജ്യത്തിന് പുറത്ത് അവരുടെ വിദ്യാഭ്യാസ പ്രവേശനത്തിന്റെ തെളിവ് നല്‍കണം. റസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കുമ്പോഴോ പുതുക്കുമ്പോഴോ ഇത് അത്യാവശ്യമാണ്.

ഫാമിലി വിസിറ്റ് വിസയ്ക്ക് സ്പോണ്‍സര്‍ ചെയ്യുന്ന വിദേശിയുടെ തൊഴില്‍ നോണ്‍ലേബര്‍ മേഖലയിലുള്ളതായിരിക്കും. അതോടൊപ്പം ശമ്പളം അയ്യായിരം റിയാലില്‍ കുറയാനും പാടില്ല. ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരമുള്ള ഫാമിലി അക്കമഡേഷനുമായിരിക്കണം. സ്പോണ്‍സര്‍ ചെയ്യുന്ന താമസക്കാരന്റെ അടുത്ത ബന്ധുക്കളെ മാത്രമേ സന്ദര്‍ശന വിസയില്‍ കൊണ്ടുവരാനാവുകയുള്ളൂ. സന്ദര്‍ശകന്‍ ഖത്തറില്‍ താമസിക്കുന്ന കാലയളവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്.

Share This Article
Leave a Comment
error: Content is protected !!