Connect with us

Featured

പ്ലേ ഓഫ് കാണാതെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തേക്ക്

Published

on


കൊച്ചി: ഐ എസ് എല്‍ ഫുട്‌ബോളില്‍ ജാംഷെഡ്പൂര്‍ എഫ് സിയോട് സെല്‍ഫ് ഗോള്‍ സമനിലയില്‍ കുരുങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തേക്ക്. ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ിരു ടീമുകളുടേയും അക്കൗണ്ടില്‍ ഓരോ ഗോള്‍ വീതം ചേര്‍ത്തു.

കളിയുടെ 35-ാം മിനിറ്റില്‍ കോറൗ സിങ്ങിന്റെ ട്രക്കിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സിനെ മിലോസ് ഡ്രിന്‍സിച്ചിന്റെ (86) സെല്‍ഫ് ഗോളാണ് ചതിച്ചത്. 22 മത്സരങ്ങളില്‍ 25 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് ലീഗില്‍ ഒമ്പതാം സ്ഥാനത്താണ്. മാര്‍ച്ച് ഏഴിന് മുംബൈ സിറ്റി എഫ് സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.


error: Content is protected !!