ചലച്ചിത്ര പിന്നണി ഗായകന്‍ സുദീപ് കുമാറിന്റെ മ്യൂസിക് ആല്‍ബം പോസ്റ്റര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: ഹാര്‍മോണിക് ഹെവന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമ പിന്നണിഗായകന്‍ സുദീപ് കുമാര്‍ പാടിയ പുതിയ മ്യൂസിക് ആല്‍ബം ‘ഊര്‍മി’യുടെ പാസ്റ്റര്‍ പ്രകാശനം ഖത്തറില്‍ നടന്നു.

city exchange

പ്രശസ്ത സിനിമാ ഗാനരചയിതാവ് ബി കെ ഹരിനാരായണനാണ് ആല്‍ബത്തിന്റെ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചത്.

ഷംല ജഹ്ഫര്‍ ഗാനചനയും ഷഹീബ് ഷെബി സംഗീത സംവിധാനവും നിര്‍വഹിച്ച ആല്‍ബത്തിന്റെ പോസ്റ്റര്‍ ജയചന്ദ്രന്‍ ഫാന്‍സ് ഇന്റര്‍നാഷണലും പാലക്കാടന്‍ നാട്ടരങ്ങും ചേര്‍ന്ന് സംഘടിപ്പിച്ച ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന പി ജയചന്ദ്രന്‍ അനുസ്മരണ വേദിയിലാണ് ഔദ്യോഗികമായി പ്രകാശനം ചെയ്യപ്പെട്ടത്.

ബദറുദ്ധീന്‍, ജയരാജ്, എസ് മനോഹരന്‍, ബാലു കെ നായര്‍, ബിനുകുമാര്‍, രജിത് മേനോന്‍ തുടങ്ങിയവരും സന്നിഹിതരായി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!