ദുല്‍ഹിജ്ജയുടെ ആദ്യ 10 ദിവസത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം: ഔഖാഫ് മന്ത്രാലയം

Web Desk
0 Min Read

ദോഹ: ദുല്‍ഹിജ്ജ മാസത്തിന്റേയും അതിലെ ആദ്യ 10 ദിസവങ്ങളുടേയും മഹത്വം പ്രയോജനപ്പെടുത്താന്‍ പരമാവധി ശ്രമിക്കണമെന്ന് ഖത്തര്‍ ഔഖാഫ്- ഇസ്‌ലാമികകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. വിശുദ്ധ ഖുര്‍ആനില്‍ സ്ഥിരീകരിച്ചതാണ് ഇക്കാര്യമെന്നും മന്ത്രാലയം വിശദമാക്കി.

city exchange

നന്മയുടെ സീസണായി ഈ ദിവസങ്ങള്‍ ഉപയോഗപ്പെടുത്തുകയും ആത്മാര്‍ഥമായ പശ്ചാതാപത്തോടെ സര്‍വ്വശക്തനായ ദൈവത്തെ ആശ്രയിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു. മികച്ച പ്രവര്‍ത്തികള്‍ ചെയ്യാന്‍ ഈ ദിവസം പരമാവധി പ്രയോജനപ്പെടുത്തണം.

ദൈവത്തോട് കൂടുതല്‍ അടുക്കുന്നതോടൊപ്പം പ്രാര്‍ഥനകളും ഖുര്‍ആന്‍ പാരായണവും ദയയും ഉള്‍പ്പെടെ ഉണ്ടാകണമെന്നും അറഫ ദിനത്തിലെ നോമ്പ് എടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!