നാല് ഖത്തരി ഒഫീഷ്യലുകള്‍ ഉള്‍പ്പെടെ ലോകകപ്പ് നിയന്ത്രിക്കാനുള്ളവര്‍ തയ്യാര്‍

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ നാല് ഖത്തരി മാച്ച് ഒഫീഷ്യലുകളെ ഫിഫ റഫറി കമ്മിറ്റി തെരഞ്ഞെടുത്തു. അബ്ദുല്‍ റഹ്മാന്‍ അല്‍ ജാസിമിനെ റഫറിയായും താലെബ് അല്‍ മര്‍റിയേയും സൗദ് അഹമ്മദ് അല്‍ മഖലേഹിന്റെ അസിസ്റ്റന്റ് റഫറിമാരായും അബ്ദുല്ല അല്‍ മാര്‍റിയെ വീഡിയോ മാച്ച് ഒഫീഷ്യലുമായാണ് തെരഞ്ഞെടുത്തത്.

city exchange

ഫിഫ ടൂര്‍ണമെന്റുകളിലേയും സമീപ വര്‍ഷങ്ങളിലെ അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളിലേയും പ്രകടനങ്ങളും ഗുണനിലവാരവും അടിസ്ഥാനമാക്കിയാണ് ഫിഫ മാച്ച് ഒഫീഷ്യലുകളെ തെരഞ്ഞെടുത്തത്. 36 റഫറിമാര്‍, 69 അസിസ്റ്റന്റ് റഫറിമാര്‍, 24 വീഡിയോ മാച്ച് ഓഫിസര്‍മാര്‍ എന്നിവരെയാണ് തെരഞ്ഞെടുത്തത്.

ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി പുരുഷ ലോകകപ്പില്‍ നാല് വനിതാ റഫറിമാര്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതും ഖത്തറിലായിരിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!