

ദോഹ: 1990ലെ എട്ടാം നമ്പര്‍ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് നിരവധി റസ്റ്റോറന്റുകളും മിനി മാര്‍ട്ടുകളും ഭക്ഷ്യണ നിര്‍മാണ കേന്ദ്രങ്ങളും അടച്ചു പൂട്ടാന്‍ മുന്‍സിപ്പാലിറ്റി മന്ത്രാലയം ഉത്തരവിട്ടു.

എ ആന്റ് എച്ച് ഫുഡ്‌കോര്‍ട്ട് ഏഴു ദിവസവും സല്‍വ ഗാര്‍ഡന്‍സ് റസ്‌റ്റോറന്റും അബാനസ് റസ്‌റ്റോറന്റ് ഫോര്‍ സുഡാനീസ്, അറബിക്ക് ഫുഡ് ദോഹ എന്ന മൂന്നു ദിവസത്തേക്കുമാണ് അടച്ചിടാാന്‍ റയ്യാന്‍ മുന്‍സിപ്പാലിറ്റി ഉത്തരവിട്ടത്.

വക്‌റയില്‍ നാസ് മിനി മാര്‍ട്ട് 15 ദിവസത്തേക്ക് അടച്ചിടാനാണ് മുന്‍സിപ്പാലിറ്റി ഉത്തരവിറക്കിയത്. ഉംസലാലിലെ മഗ്‌രിബ് കിച്ചന്‍ അഞ്ച് ദിവസത്തേക്ക് പൂട്ടാനാണ് ഉത്തരവ്.
അടച്ചിടുന്ന കാലയളവില്‍ തുറക്കാനോ എന്തെങ്കിലും നിര്‍മാണ- നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടത്താനോ പാടില്ല. മാത്രമല്ല നിയമലംഘനം നടത്തിയാല്‍ അത്ര ക്രിമിനല്‍ കുറ്റമായി പരിഗണിക്കും.

