അങ്കണവാടികള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു

Web Desk
1 Min Read

ആലുവ; ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് 2025- 26 വാര്‍ഷിക പദ്ധതി പ്രകാരം അങ്കണവാടികള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഫ്രിഡ്ജ്, ഇഡലിതട്ട് എന്നിവയുള്‍പ്പെടെയുള്ള സാധനങ്ങളാണ് 32 അങ്കണവാടികള്‍ക്കായി വിതരണം ചെയ്തത്.

city exchange

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഇടമുള മുളങ്കുഴി 120-ാം നമ്പര്‍ അങ്കണവാടിയില്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, അംഗങ്ങളായ പി എസ് യൂസഫ്, ഷെമീര്‍ ലാല, സബിത സുബൈര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നസീമ കെ ഇ, ഷീബ ടീച്ചര്‍, പ്രിയ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!