

ദോഹ: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും നവഭാരത ശില്പിയുമായ രാജീവ് ഗാന്ധിയുടെ 34-ാം രക്ത്വസാക്ഷിത്വ ദിനത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് വി എസ് അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ ഇന്‍കാസ് ഓഫീസില്‍ നടന്ന അനുസ്മരണയോഗത്തില്‍ രക്ഷാധികാരി കെ കെ ഉസ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യയുടെ ഡിജിറ്റല്‍ യുഗത്തിന് തുടക്കം കുറിച്ചതടക്കം ആധുനിക ഇന്ത്യയുടെ പുരോഗതിക്കാവശ്യമായ പല വിപ്ലവകരമായ നടപടികള്‍ ആരംഭിച്ചത് രാജീവ്ജിയുടെ ഭരണകാലത്താണെന്നത് അദ്ദേഹം തന്റെ അനുസ്മരണ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു.

ഇന്‍കാസ് ഖത്തര്‍ വൈസ് പ്രസിഡണ്ട് സി താജുദ്ധീന്‍, അഡൈ്വസറി ബോര്‍ഡ് അംഗം കെ വി ബോബന്‍, ട്രഷറര്‍ ഈപ്പന്‍ തോമസ്, യൂത്ത് വിംഗ് പ്രസിഡണ്ട് ദീപക് സി ജി തുടങ്ങിയവര്‍ രാജീവ് ഗാന്ധിയെ അനുസ്മരിച്ച് സംസാരിച്ചു.
ജനറല്‍ സെക്രട്ടറി അശ്‌റഫ് നന്നംമുക്ക് ചടങ്ങില്‍ നന്ദി പറഞ്ഞു. ഇന്‍കാസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ്, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ സുരേഷ് യു എം, ശമീര്‍ പുന്നൂരാന്‍, ആന്റണി ജോണ്‍, മീഡിയ കോര്‍ഡിനേറ്റര്‍ സര്‍ജിത്ത് കുട്ടംപറമ്പത്ത് തുടങ്ങിയ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ ജില്ലാ കമ്മിറ്റി പ്രസിഡണ്ടുമാര്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി.

