

ദോഹ: കേരള ബിസിനസ് ഫോറത്തില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തു വിപുലീകരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതായി പുതിയ ഭാരവാഹിത്വമേറ്റെടുത്തവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാട്ടിലും ഗള്‍ഫിലുമുള്ള വ്യവസായ പ്രമുഖരും മറ്റുമായി സംവദിക്കുവാനുള്ള മീറ്റ് ദി ലെജന്‍ഡ് എന്ന പരിപാടിയും സംഘടിപ്പിക്കും.

കേരള ബിസിനസ് ഫോറം അംഗങ്ങള്‍ക്കായി ട്രെയിനിങ് പ്രോഗ്രാമുകള്‍, കൂടുതല്‍ അംഗങ്ങളെ കെ ബി എഫിന്റെ കുടക്കീഴില്‍ കൊണ്ടുവരുന്നതിന് മെമ്പര്‍ഷിപ് ഡ്രൈവ്, സംരംഭകരക്കാവശ്യമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പരിശീലന ശില്പശാലകള്‍ തുടങ്ങിയവ നടത്തും.

ഖത്തറിലെ മലയാളികളയായ സംരംഭകര്‍ക്കും വ്യവസായികള്‍ക്കും വേണ്ടി ബിസിനസ് ഹെല്‍പ് ഡെസ്‌ക് രൂപീകരിക്കാനും അതിന്റെ ഭാഗമായി ലീഗല്‍ സെല്ലിന് തുടക്കം കുറിക്കുവാനുള്ള നടപടികളും ആരംഭിച്ചു. അംഗങ്ങളായ അഭിഭാഷകര്‍ക്കൊപ്പം സ്വദേശികളും വിദേശികളുമായ നിയമ വിദഗ്ധരെ കൂടി ഉള്‍ക്കൊള്ളിച്ചുള്ള സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
സാമ്പത്തിക ഭദ്രതയുള്ള സംഘടന എന്നതിനപ്പുറം അംഗങ്ങളുടെ ചെറുതും വലുതും കൂട്ടായ്മകള്‍ ചേര്‍ന്ന് നാട്ടിലും ഖത്തറിലും സംരംഭകള്‍ക്കു തുടക്കം കുറിക്കാണാമെന്ന ആശയുവുമുണ്ട്. അംഗങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക, അവരുടെ ക്ഷേമത്തിനും പ്രശ്‌ന പരിഹാരങ്ങള്‍ക്കും നിലകൊള്ളുക എന്നതിനായിരിക്കും പ്രഥമ പരിഗണന.
അംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നൂറ്റി പതിനാറു പേരെ ചേര്‍ക്കാനായി.
ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരളാ ബിസിനസ് ഫോറം ഏഴാം വര്‍ഷത്തിലേക്കാണ് കടക്കുന്നത്. 2016ല്‍ തുടക്കമിട്ട കെ ബി എഫ് ഇന്ത്യന്‍ എംബസിയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന മലയാളി സംരംഭകരുടെ പ്രബലമായ സംഘടനയാണ്.
2023- 2025ലേക്കുള്ള ഭാരവാഹികള്‍ കെ ബി എഫ് ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ സ്ഥാനമേറ്റു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യത്തെ ഭരണസമിതി എന്ന പ്രത്യേകത കൂടി പുതിയ നേതൃത്വത്തിനുണ്ട്.
അജി കുര്യാക്കോസ് (പ്രസി), കിമി അലക്‌സാണ്ടര്‍ (വൈസ് പ്രസി), മന്‍സൂര്‍ മൊയ്ദീന്‍ (ജന സെക്ര), ഫര്‍സാദ് അക്കര, സോണി എബ്രഹാം (ജോ സെക്ര), നൂറുല്‍ ഹഖ് (ട്രഷ) എന്നിവരാണ് ഭാരവാഹികള്‍. മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളായി ജയപ്രസാദ് ജെ പി, ഹമീദ് കെ എം എസ്, ഹംസ സഫര്‍, ഷബീര്‍ മുഹമ്മദ്, മുഹമ്മദ് അസ്ലം എന്നിവരേയും തെരഞ്ഞെടുത്തു.
അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ്മ പരിപാടികള്‍ കൂടാതെ കെ ബി എഫ് വിഷന്‍ 2030 എന്ന ലക്ഷ്യവും ഈ കമ്മിറ്റിയുടെ പരിഗണയില്‍ ഉണ്ടെണ്ട് പ്രസിഡന്റ് അജി കുര്യാക്കോസ് അറിയിച്ചു
മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും കര്‍മപരിപാടികള്‍ രൂപപ്പെടുത്തുന്നതിനുമായി ഏറ്റെടുത്തയുടനെ തന്നെ വിളിച്ചു ചേര്‍ത്ത യോഗം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുകയും പരാമാവധി കാര്യങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ നടപ്പാക്കുവാന്‍ ശ്രമിക്കുകയും പ്രസിഡന്റ് പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ അജി കുര്യാക്കോസിന് പുറമേ, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്ദീന്‍, ട്രഷറര്‍ നൂറുല്‍ ഹഖ്, ഭാരവാഹികളായ സോണി എബ്രഹാം, മുഹമ്മദ് അസ്ലം, ഹംസ സഫര്‍, കിമി അലക്‌സാണ്ടര്‍, ജയപ്രസാദ് ജെ പി, ഫര്‍സാദ് അക്കര തുടങ്ങിയവര്‍ പങ്കെടുത്തു.

