

ദോഹ: ഇന്ത്യയിലെ അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സെപ്തംബര്‍ ആറിന് ബുധനാഴ്ച വൈകുന്നേരം ആറു മണിക്ക് ഐ സി സി അശോകാ ഹാളില്‍ അധ്യാപക ദിനാഘോഷം സംഘടിപ്പിക്കുന്നു.

ഐ സി സിയുടെ ‘ബുധനാഴ്ച ഫിയസ്റ്റ’യുടെ ഭാഗമായുള്ള സാംസ്‌കാരിക പ്രകടനങ്ങളില്‍ വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ അധ്യാപകര്‍ പങ്കെടുക്കും. തുടര്‍ന്ന് ഓരോ ഇന്ത്യന്‍ സ്‌കൂളിലെയും പ്രിന്‍സിപ്പല്‍മാരെയും വിദ്യാഭ്യാസ രംഗത്തെ സംഭാവനകള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അധ്യാപകരെയും അനുമോദിക്കും.

അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി ഐ സി സി അറിയിച്ചു.

