
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടയ്ല്‍ വ്യാപാര ശൃംഖലയായ ഗ്രാന്‍ഡ് എക്സ്പ്രസ്സ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ അല്‍ അതിയ സ്റ്റോറില്‍ ഒന്നാം വാര്‍ഷിക ആഘോഷങ്ങള്‍ ആരംഭിച്ചു. കുവൈത്ത് സി സി ഒ ഒ ശരീഫ് ബി സി, ജനറല്‍ മാനേജര്‍ അജിത് കുമാര്‍, സി ഇ ഒ നിതില്‍, ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, പി ആര് മാനേജര്‍ സിദ്ദീഖ്, ഫിനാന്‍സ് മാനേജര്‍ അനില്‍, മറ്റു മാനേജ്മെന്റ് അംഗങ്ങളും വാര്ഷികഘോഷങ്ങളില് പങ്കെടുത്തു.

ഇതിനോടകം തന്നെ റീട്ടയ്ല്‍ രംഗത്ത് നിരവധി പ്രമോഷനുകളും ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങളും അവതരിപ്പിച്ച് ഉപഭോക്തൃ മനസ്സില്‍ ഉന്നത സ്ഥാനം നേടിയ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് നിരവധി ഉത്പന്നങ്ങളാണ് വലിയ വിലക്കുറവില്‍ ലഭ്യമാക്കിയിട്ടുള്ളത്. വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന നിരവധി ഓഫറുകളും പ്രമോഷനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങള്‍ മനസിലാക്കി കൂടുതല്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച ആനുകൂല്യങ്ങള്‍ ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു.
