
ദോഹ: ചൊവ്വാഴ്ച മുതല്‍ വാരാന്ത്യം വരെ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ സമയത്ത് ആകാശം പൂര്‍ണമായോ ഭാഗികമായോ മേഘാവൃതമായിരിക്കും.

തിങ്കളാഴ്ച മുതല്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു. വാരാന്ത്യം വരെ കാറ്റും ശക്തമായ തിരമാലയും തുടരാന്‍ സാധ്യതയുണ്ട്.

തിരമാലകള്‍ നാലുമുതല്‍ ഏഴടി വരെ ഉയരും. ചില സമയങ്ങളില്‍ തിരമാലകളുടെ ഉയരം 11 അടി വരെയാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. കടലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.
