ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം 3689ലേക്ക്

Web Desk
1 Min Read

ദോഹ: ഖത്തറില്‍ ഇന്ന് രേഖപ്പെടുത്തിയത് 3689 കോവിഡ് കേസുകള്‍. ഖത്തറിലുള്ള 3056 പേര്‍ക്കും വിദേശങ്ങളില്‍ നിന്നും യാത്ര ചെയ്ത് ഖത്തറിലെത്തിയ 633 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെയായി 21968 കോവിഡ് രോഗികളാണ് ഖത്തറിലുള്ളത്. ആകെ 270651 പേര്‍ക്കാണ് കോവിഡ് രോഗം വന്നത്.

city exchange

കഴിഞ്ഞ 24 മണിക്കൂറിനിടെ 512 പേര്‍ കോവിഡില്‍ നിന്നും രോഗമുക്തരായി. ഇതുവരെയായി 248065 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഈ ദിവസം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 618 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനകം 7598 പേരാണ് ആദ്യമായി കോവിഡ് പരിശോധന നടത്തിയത്. കോവിഡ് പരിശോധന നടത്തിയ ആകെ ആളുകള്‍ കഴിഞ്ഞ 24 മണിക്കൂറിനകം 36437 പേരുണ്ട്. ഇതുവരെയായി 3231475 പേര്‍ കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്.

- Advertisement -
Ad image

ഇരുപത്തിനാല് മണിക്കൂറിനകം ഏഴ് പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതോടെ 55 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുണ്ട്. ഈ ദിവസത്തില്‍ 71 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 534 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

Share This Article
Leave a Comment
error: Content is protected !!