

ആലുവ: ബെന്നി ബെഹനാന്‍ എം പിയുടെ ‘ഒപ്പമുണ്ട് എം പി’ പദ്ധതിയുടെ ഭാഗമായി ചാലക്കുടി പാര്‍ലമെന്റിലെ പരിധിയില്‍ വരുന്ന എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ ഭിന്നശേഷിക്കാര്‍ക്കുള്ള സൗജന്യ സഹായ ഉപകരണ നിര്‍ണ്ണയ ക്യാമ്പില്‍ നിന്നും തിരഞ്ഞെടുത്ത 713 ഗുണഭോക്താക്കള്‍ക്കുള്ള ഒരു കോടിയോളം രൂപ വിലവരുന്ന സൗജന്യ സഹായ ഉപകരണങ്ങളുടെ വിതരണം സെപ്തംബര്‍ 9, 11 തിയ്യതികളില്‍ നടക്കും.

പെരുമ്പാവൂര്‍, നെടുമ്പാശ്ശേരി എന്നിവിടങ്ങളില്‍ നടത്തിയ നിര്‍ണ്ണയ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത എറണാകുളം ജില്ലയിലെ ഗുണഭോക്താക്കള്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം സെപ്റ്റംബര്‍ 9 ശനിയാഴ്ച രാവിലെ 10 മുതല്‍ 1 മണി വരെ ആലുവ മഹാത്മാഗാന്ധി ടൗണ്‍ ഹാളില്‍ നടക്കും.

ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ നിര്‍ണ്ണയ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഗുണഭോക്താക്കള്‍ക്കുള്ള സഹായ ഉപകരണ വിതരണം സെപ്റ്റംബര്‍ 11 തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ മാള കാര്‍മല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്നതാണ്.
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ അലിംകോ മുഖേനയാണ് ഭിന്നശേഷി സഹായ ഉപകരണങ്ങള്‍ വിതരണം നടത്തുന്നത്. തെരഞ്ഞെടുത്ത ഗുണഭോക്താക്കളെ എം പി ഓഫീസില്‍ നിന്നും അറിയിക്കുന്നതാണ്. അറിയിപ്പ് ലഭിച്ച ഗുണഭോക്താക്കള്‍ക്ക് സഹായ ഉപകരണങ്ങള്‍ മേല്‍പ്പറഞ്ഞ സഹായ ഉപകരണ വിതരണ ക്യാമ്പുകളില്‍ തിരിച്ചറിയല്‍ കാര്‍ഡുമായി നേരിട്ടെത്തിയോ പ്രതിനിധി മുഖേനയോ ഏറ്റു വാങ്ങാവുന്നതാണ്.
വിശദ വിവരങ്ങള്‍ക്ക് 0484 2452700, 9847184400 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

