ജെ ഇ ഇ മെയിന്‍; ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന് മികച്ച വിജയം

Web Desk
2 Min Read

കൊച്ചി: ജെ ഇ ഇ മെയിന്‍ 2026 പരീക്ഷയില്‍ ആകാശ് വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടം. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡില്‍ നിന്ന് 15 വിദ്യാര്‍ഥികള്‍ ഉന്നത പ്രകടനം കാഴ്ചവെച്ചതായി സ്ഥാപനം അറിയിച്ചു.

city exchange

അഭിരാം എ പ്രഭു ഓള്‍ ഇന്ത്യ റാങ്ക് 395ഉം കേരള സ്റ്റേറ്റ് റാങ്ക് മൂന്നും നേടി ശ്രദ്ധേയനായി. ഫെലിക്‌സ് പി മനോജ് (1668), സഞ്ജീവന്‍ കാര്‍ത്തികേയന്‍ (3686), തഥാഗത് (3700) എന്നിവരാണ് മികച്ച പ്രകടനം കാഴ്ചവെച്ച മറ്റ് വിദ്യാര്‍ഥികള്‍.

ദേവദ്യുത് കെ പിഷാരടി (99.36), നിരുപമ ജെ നായര്‍ (99.36), സൗമില്‍ ആനന്ദ് (99.21), ആദിത്യ എ സി (99.18), സമന്വയ് ഹരീഷ് (99.17), സയാന്‍ നൗഷാദ് എം പി (99.15), ഇമ്മാനുവല്‍ സിബി സെബാസ്റ്റ്യന്‍ (99.14), വിബ്ഹ എം (99.08), ജിയ (98.93), അക്ഷല്‍ ടി അലക്‌സ് (98.93), നിരഞ്ജന്‍ അനീഷ് (98.88), കല്ലൈ ബി നാഥന്‍ (98.82) എന്നിവര്‍ മികച്ച വിജയ ശതമാനം നേടി.

രാജ്യത്തുടനീളം ആകാശിലെ വിദ്യാര്‍ഥികള്‍ കൈവരിച്ച നേട്ടം അവരുടെ കഠിനാധ്വാനത്തിന്റെയും കൃത്യമായ പരിശീലനത്തിന്റെയും തെളിവാണെന്ന് ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് ചീഫ് അക്കാദമിക് ആന്റ് ബിസിനസ് ഹെഡ് ധീരജ് കുമാര്‍ മിശ്ര പറഞ്ഞു. വിദഗ്ധ അധ്യാപകരുടെ പിന്തുണയും സുസ്ഥിരമായ പഠനരീതികളുമാണ് ഇവരെ മികച്ച വിജയത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥിരതയാര്‍ന്ന പരിശീലനം, കര്‍ശനമായ പഠനക്രമം, സമയോചിതമായ മാര്‍ഗനിര്‍ദ്ദേശം, സ്ഥിരമായ പരീക്ഷകളും വിലയിരുത്തലുകളും എന്നിവ വിദ്യാര്‍ഥികളുടെ വിജയത്തിന് നിര്‍ണായകമായി. ഇതിലൂടെ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് അവ പരിഹരിക്കാന്‍ അവര്‍ക്ക് സാധിച്ചതായും ധീരജ് കുമാര്‍ മിശ്ര പറഞ്ഞു.

- Advertisement -
Ad image

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് ജെ ഇ ഇ മെയിന്‍ പരീക്ഷ നടത്തുന്നത്. ഇത് എന്‍ ഐ ടികള്‍, ഐ ഐ ഐടികള്‍ തുടങ്ങിയ പ്രമുഖ കേന്ദ്രസര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കുന്നു.

മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട് അനുമോദിച്ചു. ആകാശ് കേരള മേധാവി മിഥുന്‍ രാമചന്ദ്രന്‍, മാനേജര്‍ ജയകൃഷ്ണന്‍ കെ പി, ബ്രാഞ്ച് മേധാവികളായ ബെന്‍സണ്‍ തോമസ്, അനന്തു രമേശ്, അക്കാദമിക് മേധാവി ആന്റണി ഫ്രാന്‍സിസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!