കേരള എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സമ്മേളനം കപ്പ, ചേമ്പ് വാഴക്കുല വിളവെടുപ്പ്

Web Desk
1 Min Read

കോഴിക്കോട്: കേരള എന്‍ ജി ഒ യൂണിയന്‍ 61-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മെഡിക്കല്‍ കോളേജ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുകുളത്തൂര്‍ മഞ്ഞൊടിയില്‍ നടന്ന കപ്പ, ചേമ്പ്, വാഴ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എം വി ശശിധരന്‍ നിര്‍വഹിച്ചു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് ദൈത്യേന്ദ്രകുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടില്‍, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി സജു, ഏരിയാ സെക്രട്ടറി ഇ പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.

city exchange

2024 ജൂണ്‍ 22, 23, 24 തിയ്യതികളില്‍ കോഴിക്കോട് നഗരത്തിലാണ് 61-ാം സംസ്ഥാന സമ്മേളനം നടക്കുന്നത്. ജൂണ്‍ 22ന് പ്രകടനവും പൊതുസമ്മേളനവും നടക്കും. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ 23ന് പ്രതിനിധി സമ്മേളനം ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍ക്കായസ്ത ഉദ്ഘാടനം ചെയ്യും.

Share This Article
Leave a Comment
error: Content is protected !!