കേരള എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സമ്മേളനം നാടുണര്‍ത്തി വിളംബര ജാഥകള്‍

Web Desk
1 Min Read

കോഴിക്കോട്: കേരള എന്‍ ജി ഒ യൂണിയന്‍ 61-ാം സംസ്ഥാന സമ്മേളന പ്രചരണാര്‍ഥം നടന്ന വിളംബര ജാഥകള്‍ ജീവനക്കാരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തില്‍ വാദ്യോപകരണങ്ങളുടേയും കലാരൂപങ്ങളുടേയും അകമ്പടിയോടെയാണ് ജീവനക്കാര്‍ ജാഥയില്‍ അണിനിരന്നത്.

city exchange

ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ജാഥയെ അഭിവാദ്യം ചെയ്തു.

ജില്ലയിലെ വിവിധ ഏരിയാ കേന്ദ്രങ്ങളിലും വിളംബര ജാഥകള്‍ നടന്നു. താമരശ്ശേരിയില്‍ നടന്ന വിളംബര ജാഥ കാരാടിയില്‍ നിന്നും ആരംഭിച്ച് പഴയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. കൊയിലാണ്ടിയില്‍ കെ ഡി സി ബാങ്കിന് സമീപത്തുനിന്നും ആരംഭിച്ച വിളംബര ജാഥ പുതിയസ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

വടകരയില്‍ സിവില്‍ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച് പുതിയ സ്റ്റാന്റില്‍ സമാപിച്ചു. നാദാപുരത്ത് നടന്ന ജാഥ കക്കട്ടില്‍ ബാങ്കിന് സമീപത്തുനിന്നും ആരംഭിച്ച് അജന്ത തിയേറ്ററിനടുത്ത് സമാപിച്ചു. പേരാമ്പ്രയില്‍ മിനി സിവില്‍ സ്റ്റേഷനടുത്തുനിന്നും ആരംഭിച്ച വിളംബര ജാഥ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

- Advertisement -
Ad image

2024 ജൂണ്‍ 22, 23, 24 തിയ്യതികളില്‍ കോഴിക്കോട് നഗരത്തിലാണ് 61-ാം സംസ്ഥാന സമ്മേളനം നടക്കുന്നത്. ജൂണ്‍ 22ന് പ്രകടനവും പൊതുസമ്മേളനവും നടക്കും. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ 23ന് പ്രതിനിധി സമ്മേളനം ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍ക്കായസ്ത ഉദ്ഘാടനം ചെയ്യും.

Share This Article
Leave a Comment
error: Content is protected !!