

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കീഴ്മാട് പഞ്ചായത്തിലെ ഫ്‌ളാറ്റുകളില്‍ മിന്നല്‍ പരിശോധന നടത്തി. കാക്കനാട് ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് വയറിളക്കവും ഛര്‍ദിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് കീഴ്മാടും പരിശോധന നടത്തിയത്.

പരിശോധന നാളെയും തുടരും. പല ഫ്‌ളാറ്റുകളിലും ജലപരിശോധനകള്‍ നടത്തിയിരുന്നില്ല.
ഫ്‌ളാറ്റുകളില്‍ ഉപയോഗിക്കുന്ന ജലം പരിശോധന നടത്തി റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി.

വാട്ടര്‍ ടാങ്കുകള്‍ വൃത്തിയാക്കണം. കിണറുകള്‍ ക്ലോറിനേഷന്‍ നടത്തണം. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം ഐ സിറാജിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രേഖ എസ് എസ്, സബ്‌ന കെ ബി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
