ഓസ്‌ട്രേലിയന്‍ മലയാളികളുടെ മലയാളീപത്രം ഡോട് കോം ഡോട് എയു എം മുകുന്ദന്‍ പ്രകാശിപ്പിച്ചു

Web Desk
1 Min Read

ഓസ്‌ട്രേലിയ: പ്രധാനമായും ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഓഷിയാന രാജ്യങ്ങളിലെ മലയാളികള്‍ക്കായി സിഡ്നി ആസ്ഥാനമായി കഴിഞ്ഞ 15 വര്‍ഷമായി പ്രസിദ്ധീകരിച്ചു വരുന്ന മലയാളീപത്രം പുതിയ മാനേജ്മെന്റിനു കീഴില്‍ നവീകരിച്ച ഇ-പതിപ്പ് wwww.malayaleepatttthram.com.au തൃശൂരില്‍ പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍ പ്രകാശിപ്പിച്ചു. www.malayaleepathram.com എന്ന യുആര്‍എല്ലിലും ലഭ്യമാക്കിയിരിക്കുന്ന നവീകരിച്ച പതിപ്പ് പുതിയ രൂപകല്‍പ്പനയിലും സമൃദ്ധമായ ഉള്ളടക്കത്തിലും സമ്പന്നമാണെന്ന് ചീഫ് എഡിറ്റര്‍ ഡോ. ബാബു ഫിലിപ്പ് അഞ്ചനാട്ട് പറഞ്ഞു.

city exchange

ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് താത്പര്യമുള്ള വിഷയങ്ങള്‍ക്കൊപ്പം വനിത, വാഹനം, യാത്ര, കൃഷി, സര്‍ഗസൃഷ്ടികള്‍, ആഹാരം, സിനിമ, വൈവാഹികം തുടങ്ങിയ വിഭാഗങ്ങളും നവീകരിച്ച പതിപ്പിന്റെ ഭാഗമാണെന്ന് ക്രിയേറ്റീവ് എഡിറ്റര്‍ അസ്ലം ബഷീര്‍ അറിയിച്ചു. ജൂണ്‍ 12-ന് കേരള നിയമസഭാ സ്പീക്കര്‍ പ്രതീകാത്മക പ്രകാശനം നിര്‍വഹിച്ച മലയാളീപത്രത്തിന്റെ പൂര്‍ണതോതിലുള്ള ഇ-പതിപ്പാണ് ഈ യൂആര്‍എല്ലുകളില്‍ ലഭ്യമാക്കിയിരിക്കുന്നത്. വൈകാതെ പത്രത്തിന്റെ ഭാഗമായി യുട്യൂബ് ചാനലും തയ്യാറാകുമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: [email protected]

Share This Article
Leave a Comment
error: Content is protected !!