കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ ഉദ്ഘാടന ഒരുക്കങ്ങള്‍ വിലയിരുത്തി

Web Desk
1 Min Read

ആലുവ: നിര്‍മ്മാണം പൂര്‍ത്തിയായി ശനിയാഴ്ച് വൈകീട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ആലുവ കെ എസ് ആര്‍ ടി സി പുതിയ ബസ് ടെര്‍മിനലിന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് അന്‍വര്‍ സാദത്ത് എം എല്‍ എ ബസ് സ്റ്റാന്‍ഡില്‍ സന്ദര്‍ശനം നടത്തി.

city exchange

ജനപ്രതിനിധികളുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു ഒരുക്കങ്ങള്‍ വിലയിരുത്തി. സന്ദര്‍ശനത്തിലും യോഗത്തിലും മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ ലത്തീഫ് പൂഴിത്തറ, ഫാസില്‍ ഹുസൈന്‍, കൗണ്‍സിലര്‍ പി പി ജയിംസ്, പി ഡബ്ല്യൂ ഡി കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജെസ്സിമോള്‍ ജോഷ്വ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ എന്‍ രാജേഷ്, അസി. എഞ്ചിനീയര്‍ അസീം, കെ എസ് ആര്‍ ടി സിയുടെ ക്ലസ്റ്റര്‍ ഓഫീസര്‍ റോയി ജേക്കബ്, അസി. ക്ലസ്റ്റര്‍ ഓഫീസര്‍ ജയകുമാര്‍ കെ ജി, ജനറല്‍ കണ്‍ട്രോള്‍ ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍, സൂപ്രണ്ട് മീര എന്നിവര്‍ പങ്കെടുത്തു.

കേരളത്തിലെ തന്നെ ഏറ്റവും സൗകര്യങ്ങള്‍ ഉള്ള അത്യാധുനിക സജ്ജീകരണങ്ങളോടെ പൂര്‍ത്തിയാകുന്ന വലിയ ബസ്സ് ടെര്‍മിനലാണ് ആലുവയിലെ കെ എസ് ആര്‍ ടി സി സ്റ്റേഷന്‍ എന്ന് എം എല്‍ എ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!