ടിക് ടോക് ഇന്ത്യയില്‍ തിരിച്ചുവന്നേക്കും

Web Desk
1 Min Read

ന്യൂഡല്‍ഹി: ചൈനയുമായുള്ള സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയില്‍ നിരോധിച്ച ടിക് ടോക് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇന്ത്യ- ചൈന ബന്ധം ശക്തമാകുന്നതോടെയാണ് ടിക് ടോക് തിരിച്ചു വരുന്നത്.

city exchange

ഇന്ത്യയില്‍ ടിക് ടോക് നിയമനങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ടിക് ടോക്കിന്റെ ഗുഡ്ഗാവ് ഓഫിസിലേക്ക് രണ്ട് പുതിയ തൊഴിലവസരങ്ങളുണ്ടെന്ന പരസ്യം ലിങ്ക്ഡിന്‍ പ്രഫഷണല്‍ സൈറ്റില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടു.

കണ്ടന്റ് മോഡറേറ്റര്‍ (ബംഗാളി സ്പീക്കര്‍), വെല്‍ബീയിങ് പാര്‍ട്ണര്‍ഷിപ്പ് ആന്‍ഡ് ഓപറേഷന്‍സ് ലീഡ് എന്നീ രണ്ട് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ടിക് ടോക് ആപ് നിരോധനം ഇതുവരെ ഇന്ത്യ നീക്കിയിട്ടില്ലെങ്കിലും റിക്രൂട്ട്മെന്റ് പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത് കമ്പനി ഇന്ത്യയില്‍ സാന്നിധ്യം നിലനിര്‍ത്തുകയും ഭാവിയിലേക്ക് തയ്യാറെടുക്കുകയും ചെയ്യുന്നു എന്നാണ്.

- Advertisement -
Ad image

2020ല്‍ ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യന്‍ സൈനികരുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യസുരക്ഷ ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചത്. ഇതോടൊപ്പം 58 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു.

നിരോധിക്കുന്നതിനു മുമ്പ് ഇന്ത്യയില്‍ 200 ദശലക്ഷം യൂസര്‍മാരാണ് ടിക് ടോകിന് ഉണ്ടായിരുന്നത്. ചൈനീസ് ടെക് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ടിക് ടോക്.

അടുത്തിടെ ഇന്ത്യയില്‍ ടിക് ടോക്കിന്റെ വെബ്‌സൈറ്റ് ഭാഗികമായി ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പ്ലാറ്റ്‌ഫോം അണ്‍ബ്ലോക്ക് ചെയ്യാന്‍ ഒരു ഉത്തരവുമില്ലെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.

Share This Article
Leave a Comment
error: Content is protected !!