സാമ്രാജ്യത്വ നയങ്ങള്‍ പിന്തുടരുന്ന കേന്ദ്ര സര്‍ക്കാറിന് ഇനിയും അടിതെറ്റുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Web Desk
1 Min Read

കോഴിക്കോട്: സാമ്രാജ്യത്വ ശക്തികളുടെ നയങ്ങള്‍ പിന്തുടരുന്ന ഇന്ത്യ്യന്‍ ഭരണകൂടം ജനകീയ സമരങ്ങള്‍ക്ക് മുന്‍പില്‍ മുട്ടുമടക്കേണ്ടി വരുന്നത് ചരിത്രത്തിന്റെ തനിയാവര്‍ത്തനമാണെന്നു മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി എം എല്‍ എ പറഞ്ഞു.
സ്വാതന്ത്ര്യ സമരവും മലബാറും എന്ന ശീര്‍ഷകത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന പുസ്തക മേളയുടെ ഭാഗമായി അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ നൂറ്റാണ്ടുകള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

കര്‍ഷക സമരത്തിന്റ പിന്നാലെ ഇനിയും ഈ സര്‍ക്കാര്‍ അടിപതറും. മലബാറില്‍ നടന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ വര്‍ഗീയമായി ചിത്രീകരിക്കുന്നത് ഫാസിസ്റ്റുകളുടെ രാഷ്ട്രീയ അജണ്ടയാണ്. എന്നാല്‍ ചരിത്ര സത്യങ്ങള്‍ ഈ അജണ്ടയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രം വായിക്കാതെ ചരിത്രം നിര്‍മ്മിക്കുന്നവരാണ് മലബാര്‍ സ്വാതന്ത്ര്യ സമരത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. സെമിനാറില്‍ ഉപഹാരം സമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു തങ്ങള്‍.
മൃഗങ്ങളില്‍ കാണുന്ന ആര്‍ദ്രത പോലും സംഘ് പരിവാറുകാരില്‍ കാണാതെ പോവുന്നു എന്ന് എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ചരിത്ര സത്യങ്ങള്‍ വിളിച്ചു പറയുന്നതിനെ അസഹിഷ്ണുതയോടെ കാണുന്നവരില്‍ നിന്ന് സ്‌നേഹവും ആര്‍ദ്രതയും രാജ്യം പ്രതീക്ഷിക്കേണ്ടതില്ലന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോ. പി പി അബ്ദുറസാഖ്, ഉസ്മാന്‍ താമരത്ത് പ്രസംഗിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍ സ്വാഗതം പറഞ്ഞു.

കവിയരങ്ങില്‍ വീരാന്‍കുട്ടി മാസ്റ്റര്‍ അതിഥിയായി പങ്കെടുത്തു. ആരിഫ് തണലോട്ട്, കെ സി ശിഹാബ്, സി വി എ ഗഫൂര്‍, അന്‍വര്‍ മാസ്റ്റര്‍ തിരൂര്‍, സഹീര്‍ മാസ്റ്റര്‍ ഒളവണ്ണ കവിതകള്‍ ആലപിച്ചു.

Share This Article
Leave a Comment
error: Content is protected !!