
ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) തെലുങ്ക് സാഹിത്യ ക്ലബ്ബ്, തെലുങ്ക് സമൂഹം എന്നിവരുമായി സഹകരിച്ച് ഐ സി സി മുംബൈ ഹാളില്‍ തെലുങ്ക് ഭാഷാ ദിനം ആഘോഷിച്ചു. ഇന്ത്യയിലെ ക്ലാസിക്കല്‍ ഭാഷകളിലൊന്നായ തെലുങ്ക് ഭാഷയുടെ സമ്പന്നമായ സാഹിത്യ പൈതൃകത്തെയും സാംസ്‌കാരിക പ്രാധാന്യത്തെയും ആഘോഷം വ്യക്തമാക്കി.

തെലുങ്ക് കലാ സമിതി, തെലങ്കാന പ്രജാ സമിതി, തെലങ്കാന ജാഗ്രതി, ആന്ധ്ര കലാ വേദിക എന്നീ നാല് പ്രമുഖ സംഘടനകളും ഖത്തറിലെ തെലുങ്ക് സമൂഹത്തിന്റെ ഐക്യവും ഊര്‍ജ്ജസ്വലതയും പ്രകടിപ്പിച്ചുകൊണ്ട് സജീവമായി പങ്കെടുത്തു.

ഐ സി സി എച്ച് ആര്‍, അഡ്മിന്‍ ആന്റ് കോണ്‍സുലാര്‍ മേധാവി രാകേഷ് വാഗ് സ്വാഗതം പറഞ്ഞു. ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ് അധ്യക്ഷത വഹിച്ചു. അഫിലിയേഷന്‍ മേധാവി രവീന്ദ്ര പ്രസാദ്, ഇന്‍ഹൗസ് പ്രവര്‍ത്തനങ്ങളുടെ തലവന്‍ വെങ്കപ്പ ഭാഗവതുല എന്നിവര്‍ തെലുങ്ക് ഭാഷാ ദിനത്തിന്റെ പ്രാധാന്യവും നിലനില്‍ക്കുന്ന പാരമ്പര്യവും ഊന്നിപ്പറഞ്ഞു.
തെലുങ്ക് ഗാനങ്ങള്‍, പഴഞ്ചൊല്ലുകളെ അടിസ്ഥാനമാക്കിയുള്ള കഥകള്‍, ഏക ഭാഷാ നാടകം, തെലുങ്ക് ഭാഷാ ക്വിസ്, വിനോദകരമായ നാവ് ട്വിസ്റ്റര്‍ മത്സരങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രകടനങ്ങള്‍ അരങ്ങേറി.
പ്രമുഖ തെലുങ്ക് സമൂഹ നേതാക്കളായ ഹരീഷ് റെഡ്ഡി, സത്യനാരായണ, അശോക്, ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. വിക്രം നന്ദി പറഞ്ഞു.

