സി മുഹമ്മദ് ഫൈസിയെ ഇന്ന് ആദരിക്കും

Web Desk
1 Min Read

കോഴിക്കോട്: പ്രമുഖ പണ്ഡിതനും മര്‍കസ് ജനറല്‍ മാനേജറുമായ സി മുഹമ്മദ് ഫൈസിയെ മര്‍കസ് നോളജ് സിറ്റിയില്‍ ഇന്ന് നടക്കുന്ന മൂന്നാമത് കോണ്‍ക്ലേവില്‍ മര്‍കസ് അലുംനി ആദരിക്കുന്നു. കാരന്തൂര്‍ മര്‍കസിന്റെ ജനറല്‍ മാനേജറായി നീണ്ട 35 വര്‍ഷമായി സേവനം ചെയ്തു വരുന്ന സി മുഹമ്മദ് ഫൈസിക്കുള്ള അംഗീകാരമായാണ് ആദരം.

city exchange


മര്‍കസ് സ്ഥാപകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ മുഖ്യസഹായിയും പടര്‍ന്നു പന്തലിച്ച സ്ഥാപന വൈപുല്യത്തിന്റെ പിന്നിലെ ചാലകശക്തിയുമായ സി മുഹമ്മദ് ഫൈസി സമസ്ത കേന്ദ്ര മുശാവറ അംഗം, കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്, ഇസ്‌ലാമിക് എജ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികളും വഹിക്കുന്നു. ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്, ദ ജെല്‍സ് ഓഫ് മുസ്‌ലിം വേള്‍ഡ് അവാര്‍ഡ് പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയും ശരിഅത്തും, ഖുര്‍ആന്‍ പഠനം പാരായണം, പ്രബോധകന്‍ തുടങ്ങിയവ പ്രധാന കൃതികളാണ്. പ്രമുഖ പണ്ഡിതന്‍ സി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ പിതാവും പ്രധാനഗുരുവുമാണ്. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ ഉന്നത പഠനം നടത്തി.


കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ മകള്‍ മൈമൂനയാണ് ഭാര്യ. അഹ്മദ് ഹസീബ് അസ്ഹരി, അസ്മ, ഹാഫിള മക്കളാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!