

ന്യൂഡല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ അവസാനം വരെയുണ്ടായിരുന്ന വിലക്കാണ് നവംബര്‍ 30 വരെ നീട്ടിയതെന്ന് ഡി ജി സി എ സര്‍ക്കുലറില്‍ അറിയിച്ചു.

ഈ നിര്‍ദ്ദേശം ചരക്കുനീക്കത്തിന് തടസമുണ്ടാക്കില്ല. ഇതിന് പുറമേ വിവിധ രാജ്യങ്ങളുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന വിമാന സര്‍വീസുകള്‍ക്കും ഇളവുണ്ട്.

കോവിഡ് വ്യാപനത്തിന്റെ തുടക്കമായ 2020 മാര്‍ച്ചിലാണ് ആദ്യമായി രാജ്യാന്തര വിമാന സര്‍വീസിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

